മോഷണം നടത്തിയത് മയക്കുമരുന്ന് വാങ്ങാൻ പണമില്ലാത്തതിനാൽ.. കുവൈറ്റിൽ അറസ്റ്റിലായ പ്രതികളുടെ പ്രതികരണം ഇങ്ങനെ..

  • 17/11/2020

കുവൈറ്റ് സിറ്റി;  മോഷണക്കേസിൽ സ്വദേശിയെയും ബിദൂനിയെയും ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ബൈസിക്കിൾ മോഷ്ടിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ഹവല്ലി, ഫർവാനിയ, ക്യാപിറ്റൽ ​ഗവർണറേറ്റുകളിലെ പൊലീസ് സ്റ്റേഷനുകളിലായി പ്രതികൾക്കെതിരെ 35ഓളം കേസുകളുണ്ടെന്നും അധികൃതർ പറയുന്നു. സിലിണ്ടറും,  ബൈസിക്കിളും പോലുളള വിലയില്ലാത്ത സാധനങ്ങളൾ മോഷണം പോയതിനാൽ പലരും ഇവർക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. അതേസമയം, ചോദ്യം ചെയ്യലിൽ വളരെ വിചിത്രമായ വെളിപ്പെടുത്തലുകളാണ് പ്രതികളിൽ നിന്നുമുണ്ടായത്. 

മയക്കുമരുന്ന് വാങ്ങാൻ പണമില്ലാത്തതിനാലാണ് മോഷണം നടത്തിയതെന്നാണ് പ്രതികൾ പറയുന്നത്. ജോലിയില്ലാത്തതിനാൽ തങ്ങളുടെ കൈയ്യിൽ പണമില്ലെന്നും പ്രതികൾ പറയുന്നു. ഒരു യുവതി ഒരു ബിൽഡിം​ഗിനടുത്ത് ബൈസിക്കിൾ മോഷണം നടത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിന് വിവരം ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ യുവതിയെ പിടികൂടുകയും ചെയ്തു. തന്റെ  ബിദൂനിയായ കാമുകൻ മയക്കുമരുന്നിന് അടിമായാണെന്നും, കാമുകന് മയക്കുമരുന്ന് വാങ്ങാനുളള പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നും പൊലീസിനോടെ യുവതി പറഞ്ഞു. പിന്നീട് യുവതിയുടെ കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. 

Related News