ആള്‍ ഇന്ത്യ പോലീസ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് : കേരളത്തിന് ഇന്നും സ്വര്‍ണ്ണം

  • 04/03/2020

ഹരിയാനയിലെ പഞ്ചകുലയില്‍ നടക്കുന്ന ആള്‍ ഇന്ത്യ പോലീസ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് കേരളാ പോലീസിന് ഒരു സ്വര്‍ണ്ണം ഉള്‍പ്പെടെ മൂന്ന് മെഡലുകള്‍ കൂടി ലഭിച്ചു.

ഹൈജെമ്പില്‍ മനു ഫ്രാന്‍സിസ് ആണ് രണ്ടാം ദിവസമായ ഇന്നു കേരള പോലീസിന് വേണ്ടി സ്വര്‍ണ്ണം നേടിയത്. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ എം.എസ് ബിപിന്‍ വെള്ളിയും വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്മൃതി മോള്‍ രാജേന്ദ്രന്‍ വെങ്കലവും നേടി. കേരള പോലീസ് ഇന്നലെയും ഇന്നുമായി ആകെ ആറു മെഡലുകള്‍ ആണ് നേടിയത്. രണ്ട് സ്വര്‍ണ്ണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ.

Related News