കുവൈറ്റിൽ വലിച്ചെറിയപ്പെട്ട രീതിയിൽ ബുള്ളറ്റുകൾ കണ്ടെത്തി

  • 18/11/2020

കുവൈറ്റിലെ അബ്ദലി ഏരിയയിലെ ഫാമുകളിൽനിന്ന് വലിച്ചെറിയപ്പെട്ട രീതിയിലുള്ള ബുള്ളറ്റുകൾ കണ്ടെത്തി. ജനറൽ അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള ബോംബ് നിർമ്മാർജ്ജന വിദഗ്ധർ ആണ് ബുള്ളറ്റുകൾ കണ്ടെത്തിയത്. ഒരു സ്വദേശിയിൽ നിന്നും ഈ പ്രദേശത്ത് ബുള്ളറ്റുകൾ വലിച്ചെറിഞ്ഞ രീതിയിൽ കണ്ടതായി ആഭ്യന്തരമന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു.  തുടർന്ന് പ്രദേശത്തേക്ക് ബോംബ് നിർമ്മാർജ്ജന സംഘം എത്തുകയും ബുള്ളറ്റുകൾ കണ്ടെടുക്കുകയും ചെയ്തു.  ഇറാഖ് അധിനിവേശത്തിന്റെ അവശിഷ്ടങ്ങൾ ആയിരിക്കാമെന്നും,  ഈ ബുള്ളറ്റുകൾ ആരോ കൈവശം വെച്ചിട്ടുണ്ടെന്നും അന്വേഷണസംഘം സംശയിക്കുന്നു. അവസാനം നിയമനടപടി സ്വീകരിക്കുമെന്ന് കണ്ടപ്പോൾ പ്രതികൾ ബുള്ളറ്റുകൾ വലിച്ചെറിഞ്ഞതാവാം എന്നാണ് കരുതപ്പെടുന്നത്.

Related News