കുവൈറ്റിൽ ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം.

  • 18/11/2020

കുവൈറ്റ് സിറ്റി :  കുവൈറ്റിൽ ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം, രാവിലെ 5:51നാണ് തീപിടുത്തമുണ്ടായതെന്ന് ഫയർ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു, തുടർന്ന് 6 അഗ്നിശമന സേനാ സംഘങ്ങളെ  ശുവൈഖ് വ്യവസായ കേന്ദ്രങ്ങളിലേക്ക്  4 മിനിറ്റിനുള്ളിൽ എത്തിച്ചതായും 3000 ചതുരശ്രമീറ്റർ വ്യാപിച്ച തീപിടുത്തം നിയത്രണവിധേയമാക്കിയതായും ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

തീ പിടുത്തത്തിൽ ഒരാളെ കാണാതായതായും അദ്ദേഹത്തിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും ജനറൽ ഫയർ ഫോഴ്‌സ് മേധാവി, ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ-മുക്രാദ് , അഗ്നിശമന സേനയുടെ ഡെപ്യൂട്ടി ഹെഡ്, മേജർ ജനറൽ ജമാൽ അൽ ബ്ലാഹിസ് എന്നിവർ അറിയിച്ചു. ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. 

Related News