യുവതി വിളിക്കുമ്പോഴെല്ലാം ഭർത്താവ് ബിസി; കുവൈറ്റിൽ ഭർത്താവിനെ ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂരമർദ്ദനം

  • 18/11/2020


കുവൈറ്റ് സിറ്റി;  ഭർത്താവ് തന്നെ ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.  യുവതി ഭർത്താവിനെ ടെലിഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബിസി ആണെന്നാണ് റെസ്പോൺസ് ലഭിച്ചത്.  ഒരുമണിക്കൂറോളം ഫോൺ വഴി ഭർത്താവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലൈൻ ബിസി എന്നായിരുന്നു പ്രതികരണം ലഭിച്ചത്.  പിന്നീട് യുവതി ഭർത്താവിന് മെസ്സേജ് അയച്ചിട്ടും മറുപടി ഒന്നും ലഭിച്ചില്ല.

 തുടർന്ന് ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആരോടാണ് ഫോണിൽ ഇത്രയും സമയം സംസാരിച്ചിരുന്നതെന്ന് യുവതി ഭർത്താവിനോട് ചോദിച്ചപ്പോൾ മറുപടി നൽകിയില്ല. പിന്നീടുണ്ടായ വാക്കു തർക്കത്തിൽ ഭർത്താവ് ഭാര്യയെ ആക്രമിച്ചു. ഇതിനുശേഷം യുവതി വീടുവിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് പോയെന്നാണ് റിപ്പോർട്ട്.  ശരീരത്തിൽ പരിക്കേറ്റ റിപ്പോർട്ടുകൾ അടക്കമാണ് യുവതി പോലീസിനെ സമീപിച്ചത്.  സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Related News