സ്വദേശിവൽക്കരണം; കുവൈറ്റിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയുന്നു

  • 18/11/2020

കുവൈറ്റ് സിറ്റി;   രാജ്യത്ത്   തൊഴിൽ മേഖലയിൽ പ്രവാസികളുടെ എണ്ണം കുറയുന്നു.  2019 ജൂൺ മുതൽ 2020 ജൂൺ വരെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. അതേസമയം തൊഴിൽ മേഖലകളിൽ സ്വദേശികളുടെ എണ്ണം വർധിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 
കൊവിഡ് പശ്ചാത്തലവും,  സർക്കാർ മേഖലകളിൽ ഉണ്ടായ സ്വദേശി വൽക്കരണവും,  പുതിയ പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പരിമിതിയുമാണ് ഇതിന് പ്രധാന കാരണം. കോവിഡ് -19 പ്രതിസന്ധി മൂലം നിരവധി ബിസിനസ് സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രതിസന്ധി മൂലം പല സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. 

പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിന്റെ (പി‌എ‌എം) സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഏകദേശം 37,000 ​ഗാർഹിക തൊഴിലാളികൾക്ക് ഉൾപ്പെടെ 81,000 പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പ്രവാസി തൊഴിലാളികൾക്കാണ് ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടമായത്.



തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ രാജ്യം തിരിച്ചുളള കണക്കുകൾ നോക്കാം....

28,244 ഇന്ത്യക്കാർ
5088 ഈജിപ്തുകാർ
2,640 നേപ്പാളികൾ
2588 - ഫിലിപ്പീൻസ്
2271 പാകിസ്ഥാനികൾ
474 ഇറാനികൾ
418 സിറിയ

തൊഴിൽ നഷ്ടപ്പെട്ട ​ഗാർഹിക തൊഴിലാളികൾ

13,000 ഇന്ത്യക്കാർ
10593 ബംഗ്ലാദേശികൾ
4747 ശ്രീലങ്കക്കാർ
4,531 എത്യോപ്യക്കാർ
4,786 നേപ്പാളികൾ
ഐവറി കോസ്റ്റിൽ നിന്ന് 1678
871 ഫിലിപ്പീൻസ്

Related News