കുവൈറ്റിൽ ലൈസൻസില്ലാത്ത 15 വ്യാജ ട്രാവൽസ് ആന്റ് ടൂറിസം ഓഫീസുകൾ അടച്ചുപൂട്ടി

  • 19/11/2020




കുവൈറ്റ്‌  സിറ്റി ; ലൈസൻസില്ലാത്ത വ്യാജ ട്രാവൽസ് ആന്റ്  ടൂറിസം ഓഫീസുകൾ കുവൈത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിസ്റ്റേഷനിലെ  എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുല്ല അൽ രാജി വ്യക്തമാക്കി.

പരിശോധനയ്ക്കിടെ ഡിജിസിഎയുടെ നിയമം  ലംഘിച്ച 15 ഓഫീസുകൾ അടച്ചുപൂട്ടിയെന്നും, കർശന നിയമ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിലേക്ക് റഫർ ചെയ്തതായും അദ്ദേഹം പറഞ്ഞു. പ്രധാനമായിട്ടും രണ്ടുതരത്തിലുള്ള നിയമലംഘനങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ലൈസൻസില്ലാത്ത ചില ടൂർസ് ആൻഡ് ട്രാവൽസ് കമ്പനികൾ റിസർവേഷൻ സിസ്റ്റം ഏർപ്പെടുത്തുന്നു. മറ്റ് ചില വ്യാജ കമ്പനികൾ ലൈസൻസ് ഇല്ലാതെ 
നിയമം ലംഘിച്ച്   ഓൺലൈനിലൂടെ പ്രവർത്തിക്കുന്നുവെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

Related News