കുവൈറ്റിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി; പ്രവാസിയുടെതാണോ സ്വദേശിയുടെതാണോയെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു

  • 19/11/2020

കുവൈറ്റിലെ സബാഹി യ ഏരിയയിൽ നിന്നും ഒരു മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഏരിയയിലെ ഒരു കെട്ടിട നിർമ്മാണ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് ഈ വിവരം കെട്ടിട ഉടമയെ അറിയിക്കുകയായിരുന്നു. പിന്നീട്  കെട്ടിട ഉടമ ആഭ്യന്തരമന്ത്രാലയത്തെ വിവരമറിയിച്ചു. തുടർന്ന് ഏരിയയിൽ എത്തിയ ക്രിമിനൽ എവിഡൻസ്  ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ അസ്ഥികൂടത്തിന്റെ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ അസ്ഥികൂട ത്തിന്റെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇത് ഒരു പ്രവാസിയുടെ അസ്ഥികൂടമാണോ അല്ലെങ്കിൽ സ്വദേശിയുടെ അസ്ഥികൂടമാണോ എന്നതിൽ ഇതുവരെയും വ്യക്തത  വരുത്തിയിട്ടില്ല. ഇറാഖ് അധിനിവേശകാലത്ത് മരിച്ചയാളുടെ അസ്ഥികൂടം ആണോ എന്നും അധികൃതർ സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാൻ സാങ്കേതിക പരിശോധന നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Related News