യാത്ര വിലക്കുള്ള രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാനുള്ള നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭക്ക് സമര്‍പ്പിച്ചു

  • 19/11/2020


കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തെ തുടർന്ന് യാത്ര വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് പ്രവേശിക്കുവാനുള്ള നിർദ്ദേശങ്ങൾ  ഇന്ന് ചേർന്ന മന്ത്രിസഭക്ക് മുന്നിൽ സമർപ്പിച്ചതായി സർക്കാർ വക്താവ് താരിഖ് മുസ്‌റിം അറിയിച്ചു.ബന്ധപ്പെട്ട വകുപ്പുകളോട് ഇത് സംബന്ധമായ ഒരുക്കങ്ങൾ നടത്താനും നിയമപരവും സാങ്കേതികവുമായ കാര്യങ്ങൾ പരിശോധിക്കാനും നിർദ്ദേശിച്ചതായും  താരിഖ് മുസ്‌റിം വ്യക്തമാക്കി. 

Related News