കുവൈത്തിൽ അനധികൃത താമസക്കാർക്കുളള പൊതുമാപ്പ്; ഒരുക്കങ്ങൾ തുടങ്ങി

  • 19/11/2020

കുവൈത്തിൽ നിയമം ലംഘച്ച് അനധികൃതമായി താമസിക്കുന്നവർക്കുളള  ഭാഗിക പൊതു മാപ്പ്‌ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് ഒരുക്കങ്ങൾ ആരംഭിച്ചു. അടുത്ത മാസം ഒന്നു മുതൽ നൽകുന്ന ഭാഗിക പൊതു മാപ്പ്‌  ആനുകൂല്യവുമായി ബന്ധപ്പെട്ട് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അടുത്ത ആഴ്ച മുതൽ അതാത്‌  ഗവർണ്ണറേറ്റുകളിലെ താമസ കുടിയേറ്റ വിഭാഗം തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്.

 സ്പോൺസർമ്മാരിൽ നിന്ന് ഒളിച്ചോടിയതായി പരാതിയുള്ള താമസക്കാർക്കും ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനും  താമസ കുടിയേറ്റ വിഭാഗം പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ്. ഇതിനായി ആഭ്യന്തര മന്ത്രാലയവും മാനവ ശേഷി സമിതിയുമായി ഏകോപനം നടത്തി വരികയാണു.നിലവിൽ ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരത്തോളം അനധികൃത താമസക്കാർ രാജ്യത്ത്‌ കഴിയുന്നുണ്ടെന്നാണു കണക്ക്‌. ഇവരിൽ നാൽപതിനായിരത്തോളം പേർ ഭാഗിക പൊതു മാപ്പ്‌ വഴി  താമസ രേഖ നിയമ വിധേയമാക്കുമെന്നാണു ആഭ്യന്തര മന്ത്രാലയം പ്രതീക്ഷിക്കുന്നത്‌. ഭാഗിക പൊതു മാപ്പ്‌ ഡിസംബർ 1മുതലാണു ആരംഭിക്കുന്നത്‌. ഡിസംബർ 31വരെയാണു ഇതിനായി അനുവദിച്ച സമയ പരിധി. 

Related News