നിരോധിത രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്കുളള യാത്ര; തീരുമാനം വൈകുന്നു

  • 19/11/2020

കൊവിഡ് പശ്ചാത്തലത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയ   34 രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്ക് യാത്രക്കാർക്ക്‌ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം വൈകുന്നു. 
ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ ചർച്ച ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.  ഡിസംബർ 5ന് നടക്കുന്ന പാർലമന്റ്‌ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ പ്രവേശന നിരോധനമുള്ള ഏതെങ്കിലും രാജ്യങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കാനോ, പുതിയ രാജ്യങ്ങളെ ഉൾപ്പെടുത്തുകയോ ചെയ്യുക, ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രാ പുനരാരംഭിക്കുക, എന്നീ കാര്യങ്ങളിൽ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. 

Related News