കുവൈറ്റിൽ 14 ദിവസത്തെ ക്വാറന്റൈൻ ചെലവ് 700 ദിനാർ

  • 19/11/2020

കൊവിഡ് പശ്ചാത്തലത്തിൽ  നിരോധിത രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ടുളള യാത്ര പരി​ഗണിക്കാനിരിക്കെ ക്വാറന്റൈൻ പാക്കേജ് ഓഫറുമായി കുവൈറ്റിൽ നിരവധി കമ്പനികൾ. വ്യത്യസ്ഥ തരത്തിലുളള ഓഫറുമായി പലരും സമീപിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലുകളോ,  റെസിഡൻഷ്യൽ കെട്ടിടങ്ങളോ ക്വാറന്റൈനായ നൽകുന്നതിൽ  കമ്പനികളിൽ നിന്ന് സിവിൽ ഏവിയേഷന് സാമ്പത്തിക ടെന്‍ഡര്‍ ലഭിച്ചിട്ടുണ്ട്.  എന്നാൽ വലിയ വിലയാണ് ഇത്തരത്തിലുളള കമ്പനികൾ ഏർപ്പെടുത്തുന്നത്.  14 ദിവസത്ത ക്വാറന്റൈൻ കാലയളവിൽ ഒരാൾക്ക് 600-700 കെ.ഡി ചെലവ് വരും. യാത്രാ ടിക്കറ്റ്, പി‌സി‌ആർ പരിശോധന, താമസം, ഒരു ദിവസം 3 ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള ചെലവാണിത്. ഇത്​ കൂടുതലാണെന്ന് വിമര്‍ശനമുണ്ട്​. ഭക്ഷണം ഉള്‍പ്പെടെ 30 ദിനാറാണ്​ ഒരു ദിവസം ക്വാറന്‍റീന്​ ചെലവ്​ കണക്കാക്കുന്നത്​.

നിലവില്‍ രണ്ടാഴ്​ചയുള്ള ക്വാറന്‍റീന്‍ ഏഴുദിവസമാക്കി കുറക്കണമെന്ന നിര്‍ദേശവും സര്‍ക്കാറന്​ മുന്നിലുണ്ട്​. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഏഴുദിവസമാക്കിയാല്‍ മൊത്തം ചെലവില്‍ 200 ദീനാറി​ന്റെ കുറവുണ്ടാവും. എന്നാല്‍, തന്നെയും ചെലവ്​ അധികമാണെന്നാണ്​ വിലയിരുത്തല്‍. 

Related News