പ്രതിദിനം 600 ​ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് മടക്കിക്കൊണ്ടുവരും

  • 20/11/2020

കുവൈറ്റ് സിറ്റി;  നിരോധിത 34 രാജ്യങ്ങളിൽ നിന്ന് ​ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് മടക്കിക്കൊണ്ടുവരാനുളള നിയമപരമായ വശങ്ങളും വിശദമായ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ മന്ത്രിസഭ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തി,  4, 5 മാസത്തിനുള്ളിൽ 80,000 ​ഗാർഹികതൊഴിലാളികൾ കുവൈത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം രണ്ട് വിമാന സർവ്വീസുകളിലായി 600 ഓളം ​ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനാണ് അധികൃതർ പദ്ധതിയിടുന്നത്. 

കുവൈത്തിലേക്ക് എത്തിച്ചേരുന്നതിന് മുൻപ് പിസിആർ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ച് കൊണ്ടാകും ​ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് മടക്കിക്കൊണ്ടുവരുക. ഇതിനുളള നടപടി ക്രമങ്ങളിലേക്ക് കടക്കുകയാണ് അധികൃതർ.  തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതിന് ശേഷം 7 ദിവസം കഴിഞ്ഞ് വീണ്ടും കൊവിഡ് പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. 

Related News