കുവൈറ്റിൽ സിവില്‍ ഐഡികള്‍ നേടാത്തവരുടെ ശ്രദ്ധയ്ക്ക്; പിഴ ഈടാക്കിത്തുടങ്ങി അധികൃതർ

  • 20/11/2020

കുവൈറ്റിൽ സിവില്‍ ഐഡികള്‍ നേടാത്തവർക്കെതിരെ പിഴ ഈടാക്കിത്തുടങ്ങിയെന്ന്  അധികൃതർ. താമസാനുമതി നല്‍കിയിട്ടും നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ സിവില്‍ ഐഡികള്‍ നേടാത്തവര്‍ക്കെതിരെയാണ് കർശന നടപടിയുമായി അധികൃതർ രം​ഗത്തെത്തിയത്.  നിർദ്ദിഷ്ട കാലയളവിനുള്ളിൽ സിവിൽ ഐഡികൾ നേടിയിട്ടില്ലാത്ത നവജാത ശിശുക്കളുടെ സ്പോൺസർമാർക്കാണ്‌  20 ദിനാർ പിഴ ചുമത്തിയത്‌. 

സർക്കാർ ഏജൻസികൾ പ്രവർത്തനം ആരംഭിച്ചിതിന് ശേഷം റെസിഡൻസി പെർമിറ്റ് ലഭിച്ചെങ്കിലും ഇത്തരക്കാർ സിവില്‍ ഐഡികള്‍ നേടിയിട്ടില്ലെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വ്യക്തമാക്കുന്നു.   നവജാത ശിശുക്കളുടെ സ്പോൺസർമാർക്ക് റെസിഡൻസി പെർമിറ്റും പാസ്‌പോർട്ടുകളും ലഭിച്ചിട്ടുണ്ട്. പക്ഷേ സിവിൽ ഐഡികൾ നേടിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഇതിനെ തുടർന്നാണ് നടപടി എടുത്തത്. ജനന തീയതി മുതൽ 60 ദിവസത്തിനുശേഷം കാര്‍ഡുകള്‍ നേടാത്തവര്‍ക്കാണ് പിഴ ഈടാക്കുന്നതെന്നും അധികൃതർ അറിയിച്ചു.

Related News