കൈക്കൂലി വാങ്ങി ആളുകളെ കടത്തി വിടുന്നു; കുവൈറ്റിൽ സുരക്ഷാ ​ഗാർഡുകൾക്കെതിരെ അന്വേഷണം

  • 20/11/2020

കുവൈറ്റ് സിറ്റി;  സുരക്ഷാ ഗാര്‍ഡുകള്‍ കൈക്കൂലി വാങ്ങി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാത്ത ആളുകളെ  കടത്തി വിടുന്നതായി റിപ്പോര്‍ട്ട്. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന് കീഴില്‍ തൊഴില്‍ വകുപ്പുകളില്‍ നിയോഗിച്ചിട്ടുള്ള  സുരക്ഷാ ഗാര്‍ഡുകള്ളാണ് ഇത്തരത്തിൽ അഴിമതി നടത്തിയിരിക്കുന്നത് കണ്ടെത്തിയിരിക്കുന്നത്. ഡിപ്പാർട്ട്മെന്റിന് കീഴിലുളള ആളുകളുടെ പ്രവേശനം കൂടിയതയോടെ നടത്തിയ അന്വേഷണത്തിലാണ് അപ്പോയിന്റ്‌മെന്റ് ഇല്ലാത്തവരില്‍ നിന്ന് 1 ദിനാർ കൈക്കൂലി വാങ്ങി അനധികൃതമായി സുരക്ഷാ ​ഗാർഡുകൾ കടത്തി വിടുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നത്.  സ്വകാര്യ കമ്പനികളുടെ കരാറിന് കീഴിലുള്ള ഇത്തരം സുരക്ഷാ ഗാര്‍ഡുകളെക്കുറിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന് പരാതി ലഭിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അദികൃതർ മുന്നറിയിപ്പ് നൽകി. 

Related News