കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവ്വീസില്ലാത്തതോടെ കാർഷിക മേഖലയിലെ ജോലിക്കാർ നാട്ടിൽ കുടുങ്ങിക്കിടക്കുന്നു; കാർഷിക മേഖല വൻ പ്രതിസന്ധിയിൽ

  • 20/11/2020

കൊവിഡ് കാലത്ത് കുവൈറ്റിലെ കാർഷിക മേഖല വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. കർഷകരുടെ ക്ഷാമമാണ് കാർഷിക മേഖലയിൽ കൂടുതൽ പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്.  അമിത ജോലിഭാരം കാരണം മിക്ക കർഷകരും പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട്. നേരത്തെ 30 ജോലിക്കാർ ഉണ്ടായിരുന്ന ഫാമുകളിൽ അഞ്ചുമുതൽ എട്ടുവരെ ആളുകൾ മാത്രമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.  കൊവിഡ്​ പ്രതിസന്ധിയെ തുടർന്ന്​  34 രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുളള  വിമാന സർവ്വീസിന് വിലക്ക് ഏർപ്പെടുത്തിയതിനാൽ​ പ്രവാസി കർഷകർ നാട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. കാർഷിക മേഖലയിൽ ഉൽപാദന ചെലവ്​ കൂടിയതോടൊപ്പം ഉൽപന്നങ്ങൾക്ക് മാന്യമായ വില ലഭിക്കാത്തത്​ കർഷകർക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. അതേസമയം, ​ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോൾ കർഷകരെയും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Related News