കൊവിഡ് പ്രതിസന്ധി; കുവൈറ്റിൽ ഇഖാമ നഷ്ടപ്പെട്ടത് ഒന്നര ലക്ഷത്തോളം പ്രവാസികൾക്ക്

  • 20/11/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പ്രതിസന്ധി മൂലം കുവൈറ്റിലെ നിരവധി പ്രവാസികൾക്ക് ഇഖാമ നഷ്ടമായി. കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിലേക്ക് നേരിട്ടുളള വിമാന സർവ്വീസുകൾ നിർത്തി വച്ചതിനാൽ പലരും നാട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. ഔദ്യോ​ഗിക കണക്കുകൾ പ്രകാരം 1,47,000 പേർക്ക്​ ഇഖാമ നഷ്​ടമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നാട്ടിലുളള പ്രവാസികൾ പുതുക്കാൻ ഓൺലൈൻ വഴി അവസരം നല‍കിയിരുന്നുവെങ്കിലും ഭൂരിഭാ​ഗം പേരും പുതിക്കിയിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.  തൊഴിലാളികൾ നാട്ടിലാണെങ്കിലും സ്​പോൺസർമാർക്ക്​ ഓൺലൈനായി പുതുക്കാൻ അവസരമുണ്ടായിട്ടും ഉപയോഗപ്പെടുത്താത്തവർക്കാണ്​ ഇഖാമയില്ലാതായത്​.  അതേസമയം, ഇഖാമ കാലാവധിയുണ്ടെങ്കിൽ ആറുമാസത്തിലേറെ കുവൈത്തിന്​ പുറത്തായത്​ പ്രശ്​നമാക്കുന്നില്ല. ഇവർക്ക്​ കുവൈത്തിലേക്ക്​ വരാൻ സാധിക്കും​. 

Related News