ഖത്തറും കുവൈറ്റും തമ്മിലുളള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നു

  • 20/11/2020

ഖത്തറും  കുവൈറ്റും തമ്മിലുളള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇരുരാജ്യത്തിന്റെ ഭരണാധികൾ ഒരുങ്ങുന്നു.
ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം കൂടുതൽ  ശക്തമാക്കുന്നതിെന്റെ ഭാഗമായി അഞ്ച് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചന്നാണ് റിപ്പോർട്ട്. ഖത്തർ-കുവൈറ്റ് സംയുക്ത സഹകരണ ഉന്നതാധികാര സമിതിയുടെ അഞ്ചാമത് യോഗത്തിലാണ് വിവിധ മേഖലകളിൽ ധാരണപത്രം ഒപ്പുവെച്ചത്​. യോഗത്തിൽ ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതു സംബന്ധച്ചും ചർച്ച ചെയ്തു.  നേരിട്ടുള്ള നിക്ഷേപം, സിവിൽ സർവ്വീസ് ആന്റ് അഡ്മിനിസ്ട്രറ്റീവ് ഡെവലപ്മെന്റ്, ഇ​സ്ലാമികകാര്യം, കാർഷികമേഖല, റോഡ് വികസനം തുടങ്ങിയ മേഖലകളിലാണ് ഇരുരാജ്യവും സഹകരണം ശക്തമാക്കിക്കൊണ്ട് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചത്. പൊതുതാൽപര്യ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.  ഖത്തറിനായി ശൈഖ് മുഹമ്മദ് ആൽഥാനിയും കുവൈറ്റിന് വേണ്ടി ശൈഖ് ഡോ. അഹ്​മദ് നാസർ അസ്സബാഹുമാണ് ഒപ്പുവെച്ചത്.

Related News