കുവൈറ്റിൽ തണുപ്പ് കൂടും; ജാക്കറ്റ് ധരിക്കാൻ നിർദ്ദേശം

  • 21/11/2020

വരും ദിവസങ്ങളിൽ കുവൈറ്റിൽ തണുപ്പ് കൂടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ.  വരും ദിവസങ്ങളിൽ അതിരാവിലെ മരുഭൂമിയിൽ 12 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയും നഗരത്തിൽ 17 ഡിഗ്രി സെൽഷ്യസിൽ താഴെയുമായിരിക്കും താപനിലയെന്നും അ​ദ്ദേഹം അറയിച്ചു. തണുപ്പ് കൂടുന്ന പശ്ചാത്തലത്തിൽ 
എല്ലാവരും ജാക്കറ്റ് ധരിക്കണമെന്നും അദ്ദേഹം നിർദ്ദശിച്ചു. തണുപ്പ് കാലത്ത് പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ ഇൻഫ്ലുവൻസ രോ​ഗങ്ങൾ ഉണ്ടാ​കാൻ സാധ്യതയുണ്ടെന്നും സാധാരണഗതിയിൽ ജാക്കറ്റുകൾ ഇതിനെ  തടയുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച തെക്കുകിഴക്കൻ ഏരിയകളിൽ ശക്തമായ കാറ്റുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞായറാഴ്ച പുലർച്ചെ കാലാവസ്ഥ തണുപ്പായിരിക്കുമെന്നും അടുത്ത ആഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിച്ചു.

Related News