പഞ്ച് ചെയ്ത സിവിൽ കാർഡ് കൈവശമുളളവർക്ക് കുവൈറ്റിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് അധികൃതർ

  • 21/11/2020

കുവൈറ്റ് സിറ്റി;  പഞ്ച് ചെയ്ത (ദ്വാരമിട്ട് അടയാളപ്പെടുത്തിയ) സിവിൽ  ഐ.ഡി.കാർഡുകൾ ഉപയോ​ഗിക്കുന്ന കുവൈറ്റിലെ വിദേശികൾക്ക് പ്രത്യേക നിർദ്ദേശവുമായി അധികൃതർ.  ദ്വാരമിട്ട്‌ അടയാളപ്പെടുത്തിയ സിവിൽ  ഐ.ഡി.കാർഡുകൾ  അസാധുവും ഉപയോഗ യോഗ്യമല്ലാത്തതുമായിരിക്കുമെന്ന് മുനിസിപ്പൽ സിവിൽ സർവീസ് ബ്യൂറോ ആഭ്യന്തര മന്ത്രാലയത്തിനെ അറിയിച്ചു.  ഈ കാർഡുകളുമായി കുവൈറ്റിന് പുറത്ത്‌ കഴിയുന്നവർക്ക്‌ ഇനി  ഈ കാർഡ് ഉപയോഗിച്ച്‌ കുവൈത്തിലേക്ക്‌ മടങ്ങിവരാൻ സാധിക്കില്ലെന്നും സർവീസ് ബ്യൂറോ ആഭ്യന്തര മന്ത്രാലയത്തിനോട് വ്യക്തമാക്കി.

Related News