കുവൈറ്റിൽ കണ്ടൈനറിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

  • 21/11/2020

കുവൈറ്റ് സിറ്റി;  ഷുവൈഖ്  തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർ  കണ്ടെയ്നറിൽ ഒളിപ്പിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
വസ്ത്രങ്ങൾ, തലയിണകൾ, അടങ്ങിയ കണ്ടെയ്നറിൽ നിന്നാണ് വ്യാപകമായി പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.  ഷുവൈഖ്  തുറമുഖത്ത് വച്ച് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ നിരോധിത ഉൽപന്നങ്ങളുടെ 223 കെട്ടുകൾ കണ്ടെത്തിയിട്ടുണ്ട്.  വസ്ത്രങ്ങൾ, തലയിണകൾ, എന്നിവക്കിടയിൽ 
നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഒളിപ്പിച്ചിരുന്നുവെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.  നിരോധിത പുകയില ഉൽപ്പന്നങ്ങൾ,  മയക്കുമരുന്ന് ലഹരിവസ്തുക്കൾ എന്നിവ രാജ്യത്തേക്ക് കടത്തുന്നവർ കർശന നിയമ നടപടിക്ക് വിധേയമാകേണ്ടി വരുമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Related News