കുവൈറ്റിൽ കൊവിഡ് വാക്സിൻ കുത്തിവയ്പ്പിന് തയ്യാറായി ആരോ​ഗ്യമന്ത്രി

  • 22/11/2020

കുവൈറ്റിൽ ഫലപ്രാപ്തി തെളിയിച്ച കൊവിഡ് വാക്സിൻ എത്തിച്ചേർന്നാൽ ആദ്യ ഡോസ് ആരോ​ഗ്യമന്ത്രി  മന്ത്രി ഡോ ബാസിൽ അൽ സബാഹ് സ്വീകരിക്കുമെന്ന്  റിപ്പോർട്ട്. രാജ്യത്ത് മറ്റുളളവർക്ക് കൂടി കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് പ്രചോദനം നൽകാനാണ് ആരോ​ഗ്യമന്ത്രിയുടെ ഈ നീക്കം. അതേസമയം, 90 ശതമാനം  ഫലപ്രാപ്തി തെളിയിച്ച  അമേരിക്കൻ കമ്പനിയുടെ കൊവിഡ് വാക്സിൻ കുവൈറ്റിൽ എത്തിക്കാനുളള നീക്കങ്ങൾ പുരോ​ഗമിച്ച് കൊണ്ടിരിക്കുകയാണ്. 90 ശതമാനത്തിന്​ മുകളിൽ ഫലപ്രാപ്​തിയാണ്​ കമ്പനികൾതന്നെ അവകാശപ്പെടുന്നത്​. വാക്​സിൻ എത്തിയാൽ വിതരണത്തിന്​ കുവൈത്ത്​ അധികൃതർ തയാറെടുപ്പ്​ ആരംഭിച്ചിട്ടുണ്ട്​. അതേസമയം, വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് വിവിധ റെസിഡൻഷ്യൽ ഏരിയകളിലെ ജനസംഖ്യ സംബന്ധിയായ ഏറ്റവും പുതിയ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റിയിൽനിന്ന്​ ശേഖരിക്കുന്നു. താമസക്കാരുടെ പ്രായം, പൗരത്വം എന്നിവ അടിസ്ഥാനമാക്കി പട്ടിക തയാറാക്കുന്ന നടപടികളാണ് സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ സഹകരണത്തോടെ നടന്നുവരുന്നത്.

ആരോഗ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതിക്കാണ് വാക്സിൻ ഇറക്കുമതി, സംഭരണം, വിതരണം തുടങ്ങിയ നടപടികളുടെ മേൽനോട്ട ചുമതല. പ്രായമായവർ, മാറാരോഗികൾ ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകില്ലെന്നും ആരോഗ്യമന്ത്രലയം വ്യക്തമാക്കിയിട്ടുണ്ട്.

Related News