കുവൈറ്റിൽ അധ്യാപകരുടെ സ്വദേശി വൽക്കരണം; വിശദാംശങ്ങൾ ഡിസംബർ ആദ്യവാരം മുതൽ നൽകും

  • 22/11/2020

കുവൈറ്റിൽ  2020-2021 സാമ്പത്തിക വര്‍ഷത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വദേശി വൽക്കരണവുമായി ബന്ധപ്പെട്ടുളള വിവരങ്ങൾ ഡിസംബർ ആദ്യ മുതൽ മന്ത്രാലയത്തിന് ലഭിക്കും. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സ്വദേശികളുളള തൊഴിൽ വിഭാ​ഗങ്ങളിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുമെന്നാണ് റിപ്പോർട്ട്. ഈ മേഖലയിൽ വിദേശികളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. 

സീനിയോറിറ്റി അടിസ്ഥാനമാക്കിയുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റം അടുത്ത വര്‍ഷം ജനുവരി ആദ്യം മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സീനിയോറിറ്റിയുമായി ബന്ധമില്ലാത്ത സ്ഥാനക്കയറ്റം മാര്‍ച്ച് 31ന് നടത്തും.
പുതിയ അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അഭിമുഖം ഒഴികെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും അധികൃതര്‍ വ്യക്തമാക്കി.

Related News