കുവൈറ്റിലെ കൊവിഡ് മുൻനിര പോരാളികൾക്കുളള ബോണസ് ഉടൻ നൽകും

  • 22/11/2020

കൊവിഡ് വൈറസ് പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 
സർക്കാർ ജീവനക്കാർ ഉൾപ്പെടെ  രാജ്യത്തെ കൊവിഡ് മുന്നണിപ്പോരാളികൾക്കുളള ബോണസ്  അടുത്ത ദിവസത്തിനുളളിൽ ലഭ്യമാക്കും.  ഇതുമായി ബന്ധപ്പെട്ട് ബോണസിന് അർഹരായവരുടെ പേരുകൾ സിവിൽ സർവ്വീസ് കമ്മീഷൻ അവലോകനം ചെയ്യുകയും തുടർന്ന് മന്ത്രിസഭയുടെ അം​ഗീകാരത്തിനായി പേര് അടങ്ങിയ പട്ടിക സമർപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.  എക്സലന്റ് അവാർഡിന് ഏകദേശം 21,000 അധ്യാപകർ അർഹരായിട്ടുണ്ട്. ഇവർക്ക് എല്ലാവർക്കും കൂടി  55  ദശലക്ഷം ദിനാർ ബോണസ് വകയിരുത്തിയിട്ടുണ്ട്.  വൈദ്യുതി, ജല മന്ത്രാലയത്തിൽ 339 പേരും ബോണസിന് അർഹരായവരുടെ  പട്ടികയിൽ ഉൾപ്പെടുന്നു. 

Related News