കുവൈത്ത് കെ.എം.സി.സി. അംഗം ഹൃദയസ്തംഭനം മൂലം നിര്യാതനായി

  • 22/11/2020

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. അംഗവും തളിപ്പറമ്പ് മണ്ഡലം  പ്രവർത്തകനും സി.എച്ച് .സെന്റർ കുവൈത്ത് ചാപ്റ്റർ പ്രവർത്തക സമിതിയംഗവുമായ ഗാന്ധി എന്നറിയപ്പെടുന്ന അയ്യൂബ് പൊട്ടിച്ചി (48) നിര്യാതനായി. നെഞ്ചു വേദനയെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി  അദാൻ ആശുപത്രിയിൽ പ്രവേശിക്കുകയും ഏറെ വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു.പരേതനായ പി പി ആലിയുടെയും അസ്മ പി യുടെയും  മകനാണ്. നുസൈബയാണ് ഭാര്യ. അയ്മൻ സ്വാലിഹ്, ഫഹദ്, മനാൽ എന്നിവർ മക്കളാണ്. മൃതദേഹം കുവൈത്തിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കബറടക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുവൈത്ത് കെ.എം.സി.സി.യുടെ നേതൃത്വത്തിൽ 
ഷാഫി കൊല്ലം,  ശുഐബ് ധർമടം എന്നിവർ പൂർത്തീകരിച്ചു വരുന്നു.

Related News