കുവൈറ്റിൽ വാഹനങ്ങളുടെ സൈഡ് ​ഗ്ലാസുകളിലെ ഷേഡിംഗ് ശതമാനം അളയ്ക്കുന്നതിന് പുതിയ ഉപകരണം

  • 22/11/2020

കുവൈറ്റ് സിറ്റി;  രാജ്യത്ത് വാഹനങ്ങളുടെ സൈഡ് ​ഗ്ലാസുകളിലെ  ഷേഡിംഗ് അനുവദിക്കുന്നത് ചില നിബന്ധനകളോടെ  30 ൽ നിന്ന് 70 ശതമാനമായി വർദ്ധിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ്, ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി കേണൽ നവാഫ് അൽ ഹയ്യാൻ വ്യക്തമാക്കി.  ഗ്ലാസുകളിലുളള ഷേഡിംഗുമായി ബന്ധപ്പെട്ട് അമേരിക്കൻ നിലവാരമാണ് കുവൈറ്റ് പിന്തുടരുന്നത്.  വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഭൂരിഭാഗം വാഹനങ്ങളിലും അനുവദനീയമായ ഷേഡിംഗ് 4 മുതൽ 30 ശതമാനം വരെ. മിക്ക അമേരിക്കൻ കാറുകളിലും ഉയർന്ന ഷേഡിംഗ്  70 ശതമാനം വരെയാണെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ ​ഗ്ലാസുകളിലുളള ഷേഡിം​ഗ് നിയമം ലംഘിക്കപ്പെടാത്ത രീതിയിലുളള അളവിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്ത്  വാഹനങ്ങളുടെ മുന്നിലെയും പിന്നിലെയും വിൻഡോകളുടെ ഷേഡിംഗ്, റിഫ്ലക്ടീവ് ഷേഡിംഗ്, സൈഡ് കർട്ടനുകൾ എന്നിവ പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 ഗ്ലാസിന്റെ ഷേഡിംഗിന്റെ ശതമാനം അളക്കുന്നതിന് ട്രാഫിക് ഡിപ്പാർട്ട്മെന്റ് പെട്രോളിംഗ് ടീമുകൾക്ക് ആധുനിക ഉപകരണങ്ങൾ നൽകിയിട്ടുണ്ടെന്നും അ​ദ്ദേഹം വ്യക്തമാക്കി. വാഹനങ്ങളിൽ സൈഡ് കർട്ടനുകൾ സ്ഥാപിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ 10 കെ.ഡി പിഴ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

Related News