നാലാമത്തെ എയർബസ് എ 320 നിയോ വിമാനം കുവൈറ്റിലെത്തി

  • 22/11/2020

നാലാമത്തെ എയർബസ് എ 320 നിയോ വിമാനം കുവൈറ്റ് എയർവേയ്‌സ് സ്വീകരിച്ചു.   ഫ്രാൻസിലെ  ലൂസിലെ എയർബസ് ഫാക്ടറിയിൽ നിന്നാണ് എത്തിച്ചേർന്നത്. കുവൈറ്റ് എയർവേയ്‌സ്  ഡയറക്ടർ ബോർഡിലെ ചില അംഗങ്ങളും കമ്പനിയിലെ നിരവധി ഉദ്യോഗസ്ഥരും ചേർന്നാണ് വിമാനം സ്വീകരിച്ചത് . നാലാമത്തെ എ 320 നിയോ വിമാനം കുവൈറ്റ് എയർവേയ്‌സിന് ലഭിച്ചതിൽ സന്തോഷമുണ്ട്,  എയർബസുമായി കരാർ ചെയ്ത വിമാനങ്ങളിൽ ഒന്നാണ് ഇതെന്ന്  സിഇഒ അഡെൽ അൽ സാനിയ പറഞ്ഞു. ഈ ആഴ്ചയിൽ ഈ  വിഭാ​ഗത്തിൽ പെട്ട രണ്ട് വിമാനങ്ങൾ കൂടി എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ 330 നിയോ, എ 330 -800 വിമാനങ്ങൾ നേരത്തെ കുവൈറ്റിൽ എത്തിയിരുന്നു. 
844678.jpg

Related News