കുവൈറ്റിൽ സ്വദേശിയെ തൂക്കിക്കൊല്ലാൻ വിധിച്ചു.

  • 22/11/2020

കുവൈറ്റ് സ്വദേശി അബ്ദുൽ അസീസ്  സമർപ്പിച്ച അപ്പീൽ സെഷൻസ് കോടതി തളളി. 2016 കുവൈറ്റ് ദേശീയ ദിനത്തിൽ പൊലീസ് ഉദ്യാ​ഗസ്ഥൻ തുർക്കി അൽ അൻസിയെ ദാസ്മാൻ റൗണ്ടിൽ വച്ച് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധിച്ച ശിക്ഷയ്ക്കെതിരെ നൽകിയ അപ്പീലാണ് തളളിയിരിക്കുന്നത്. തീവ്ര ആശയങ്ങൾ സ്വീകരിച്ചതിനാലാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ക്രിമിനൽ കോടതി വ്യക്തമാക്കിയിരുന്നു. മറ്റ് ആറോളം സുരക്ഷാ ഉദ്യോ​ഗസ്ഥരയെും പ്രതി കാറിടിപ്പിച്ച് കൊലപ്പടുത്താൻ ശ്രമിച്ചതായും കോടതി വ്യക്തമാക്കിയിരുന്നു. 

Related News