പ്രവാസികൾക്കുളള പുതിയ നിർബന്ധിത ആരോഗ്യ ഇൻഷുറൻസിന്റെ ചെലവ് 130 ദിനാർ; കമ്പനിയുടെ ഓഹരികളിൽ 50 ശതമാനവും പൗരന്മാർക്ക്

  • 23/11/2020



 2021 അവസാനത്തോടെ  കമ്പനിയുടെ ഓഹരികളിൽ 50 ശതമാനവും പൗരന്മാർക്ക് പൊതു സബ്സ്ക്രിപ്ഷനായി നൽകുമെന്ന് ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനി ധമാൻ അറിയിച്ചു. കുവൈറ്റ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരികൾ പട്ടികപ്പെടുത്തുന്നതിന് ആവശ്യമായ വ്യവസ്ഥകൾ നിറവേറ്റുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് കമ്പനി ഇതിനകം തന്നെ ക്യാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റിയുമായി (സിഎഎ) ഏകോപനം ആരംഭിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. നടപടി ക്രമങ്ങൾ അടുത്ത വർഷത്തിനുള്ളിൽ  പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു.

“ഓഹരി ഉടമകളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും കൂടുതൽ നിക്ഷേപ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുമായി ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിന്റെ പൂർണ്ണമായ പ്രവർത്തന ഘട്ടത്തിന്റെ ആരംഭത്തോടനുബന്ധിച്ച്   ഡയറക്ടർ ബോർഡ് ശ്രമിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. രജിസ്റ്റർ ചെയ്ത കുടുംബങ്ങൾക്ക് പുറമെ  സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന രണ്ട് ദശലക്ഷം ആളുകൾക്ക് ധമാൻ പുതിയ നിർബന്ധിക ആരോഗ്യ ഇൻഷുറൻസ് കേന്ദ്രമായിരിക്കുമെന്നും   പുതിയ ധമാൻ പാക്കേജ് വിവിധ വാർഷിക ഇൻഷുറൻസ് ഫീസുകൾ ഉൾക്കൊള്ളുന്നു. സൗജന്യ ലബോറട്ടറി ടെസ്റ്റുകൾ, ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ, ചികിത്സ, , ആശുപത്രി അഡ്മിറ്റ്, മറ്റ് സേവനങ്ങൾ എന്നിവയുടെ ചെലവുകൾ ഇൻഷുറൻസിൽ നിന്ന് ലഭിക്കും. പ്രവാസികൾക്കുളള പുതിയ നിർബന്ധിത ആരോഗ്യ ഇൻഷുറൻസിന്റെ ചെലവ് കെഡി 130 ആയിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Related News