ഗിന്നസ് റെക്കോർഡിൽ ഇടം നേടി കുവൈറ്റിലെ ഡിജിറ്റൽ പ്രൊഡക്ഷൻ കമ്പനി

  • 23/11/2020

കുവൈറ്റ് ആസ്ഥാനമായുള്ള മാർക്കറ്റിംഗ് ഏജൻസിയായ റിക്ടർ ക്രിയേറ്റീവ് ഓഫീസ് ഗിന്നസ് റെക്കോർഡിൽ ഇടംനേടി. കോവിഡ് കാലത്ത്  ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ തിയേറ്റർ പ്രൊഡക്ഷൻ  നടത്തിയതിലാണ്
ഗിന്നസ് റെക്കോർഡിലേക്ക്  ഇടം നേടിയത്.  കുവൈറ്റ്  സംരംഭകർ, നാടക സംവിധായകർ, എഴുത്തുകാർ, അഭിനേതാക്കൾ എന്നിവരടങ്ങിയ  സംഘം ലോകത്ത് തന്നെ ഡിജിറ്റൽ പ്രൊഡക്ഷൻ മേഖലയിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റഴിച്ച് നാടക ഷോ നടത്തിയിരുന്നു. ഇതാണ് ഇപ്പോൾ ഗിന്നസ്  റെക്കോർഡിലേക്ക് ഉള്ള വഴി തെളിയിച്ചത്.

"കുവൈറ്റിലെ   'അൽ സിസ്റ്റം വഖീഫിന്റെ'  വിജയം പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന കുവൈറ്റ് യുവാക്കളുടെ   കഴിവുകളുടെ  മൂലമാണ്. ഒരു സംരംഭക മനോഭാവവും കലാപരമായ സമീപനവും സമന്വയിപ്പിച്ച വിജയകരമായ ടീം വർക്കിന്റെ ഫലമായി ഈ അവാർഡിലൂടെ കുവൈറ്റ് യുവാക്കൾക്ക് ഒരു അന്താരാഷ്ട്ര റെക്കോർഡ് - സൃഷ്ടിക്കാൻ കഴിഞ്ഞതെന്ന്  റിക്ടർ ക്രിയേറ്റീവ് ഓഫീസിലെ സഹസ്ഥാപകൻ ബദർ അൽ-എസ്സ പറഞ്ഞു.

രാജ്യം മൊത്തത്തിൽ ലോക്ക് ഡൗൺ നേരിടുന്ന സമയത്ത്  പൊതുജനങ്ങളെ എന്റർടെയിൻ ചെയ്യിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റ് ഡിജിറ്റൽ തിയേറ്റർ ഷോ റിക്ടർ ക്രിയേറ്റീവ് ഓഫീസ് നിർമ്മിച്ചത്. ഡിജിറ്റൽ ഷോയ്ക്ക് വേണ്ടി 1400 ടിക്കറ്റുകൾ ഒറ്റദിവസം വിൽപ്പന നടത്തിയതിലൂടെയാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. നേരത്തെ 1000 ടിക്കറ്റുകൾ ഡിജിറ്റൽ ഷോയ്ക്ക്  വേണ്ടി വിൽപ്പന നടത്തിയ തായിരുന്നു അന്താരാഷ്ട്ര റെക്കോർഡ്. ഇതാണ് ഇപ്പോൾ കുവൈറ്റിലെ യുവാക്കൾ അടങ്ങിയ ഫിലിം മറികടന്നത്

Related News