കുവൈറ്റിൽ ട്രാഫിക് നിയമം ലംഘിച്ച 54 കൗമാരക്കാരും 7 പ്രവാസികളും അറസ്റ്റിൽ; പ്രവാസികളെ നാടുകടത്തും

  • 23/11/2020

കുവൈറ്റിൽ ട്രാഫിക് നിയമം ലംഘിച്ചതിൽ 28,000ത്തിൽ അധികം പേർക്കെതിരെ കേസെടുത്തു. ട്രാഫിക് നിയമങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, നിയമ ലംഘകർക്കെതിരെ കർശന നിയമ  നടപടിയും സ്വീകരിക്കുന്നതിന്റെയും ഭാ​ഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ജനറൽ ട്രാഫിക് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. ഗതാഗത മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സെയ്ഗിന്റെ മേൽനോട്ടത്തിലാണ് പരിശോധ നടക്കുന്നത്.  ഗുരുതരമായ നിയമലംഘനങ്ങൾ നടത്തി വാഹനമോടിച്ച 11 പേരെ ജയിലിലടച്ചു . ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 54 കൗമാരക്കാരെയും,  7 പ്രവാസികളെയും അറസ്റ്റ് ചെയ്തു. കൗമാരക്കാരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്കും പ്രവാസികളെ നാടുകടത്തൽ ഡിപ്പാർട്ട്മെന്റിലേക്കും കൈമാറി.

Related News