കുവൈറ്റിൽ 60 വയസ്സിന് മുകളിലുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തലാക്കാനുള്ള നീക്കം; രൂക്ഷ വിമർശനവുമായി ആക്ടിവിസ്റ്റുകൾ

  • 23/11/2020

കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദ ധാരികൾ അല്ലാത്ത വിദേശികൾക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നത് 2021 ജനുവരി 1 മുതൽ നിർത്തലാക്കാനിരിക്കുന്ന  നടപടിക്കെതിരെ ആക്റ്റിവിസ്റ്റുകൾ രംഗത്ത്.
ഈ നീക്കം  രാജ്യത്തെ ഒരു ബാച്ചിലർ രാജ്യമാക്കി  മാറ്റുമെന്ന് ആക്റ്റിവിസ്റ്റുകൾ മുന്നറിയിപ്പ് നൽകി. ഇത്തരം  നടപടി രാജ്യത്ത് താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും അവർ പറയുന്നു. ഇത്തരത്തിലുള്ള തീരുമാനത്തിന്റെ അനന്തരഫലങ്ങൾ പല കുവൈറ്റ് ബിസിനസ്സ് ഉടമകളെയും പ്രതികൂലമായി ബാധിക്കുമെന്നും പ്രവർത്തകർ വ്യക്തമാക്കി. കാരണം 60 വയസ്സിനു മുകളിലുള്ള വരുടെ വിവിധ നേഖലകളിലുളള പരിചയസമ്പത്ത് സർവ്വകലാശാല ബിരുദങ്ങളെക്കാൾ മുകളിൽ ആണെന്നും  ആക്ടിവിസ്റ്റുകൾ വ്യക്തമാക്കി.  

പലരും പതിറ്റാണ്ടുകളായി കുവൈത്തിൽ താമസിക്കുന്നവരാണ്.  അതുകൊണ്ടുതന്നെ പല തൊഴിൽ മേഖലകളിലും അവരുടെ  അനുഭവസമ്പത്ത് വളരെ കൂടുതലാണെന്നും ഇവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്താലാക്കാനുളല നീക്കം ബിസിനസ് മേഖലകളിൽ വൻ തിരിച്ചടിയുണ്ടാകുമെന്നും ആക്ടിവിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.  ഷെഫ്, ട്രെയിനർ, ഇലക്ട്രീഷ്യൻ, മെക്കാനിക്ക്  പ്രൊഫഷണൽ വിദഗ്ദ്ധർ തുടങ്ങിയ മേഖലകളിൽ വളരെയധികം എക്സ്പീരിയൻസ് ഉള്ള ആളുകളാണ് 60 വയസ്സിന് മുകളിലുള്ളവർ എന്നും ആക്ടിവിസ്റ്റുകൾ പറയുന്നു.  ചിലയാളുകൾക്ക് ബിരുദം ഉണ്ടെങ്കിലും തൊഴിൽ പരമായ കഴിവുകൾ ഉണ്ടാവില്ല എന്നാൽ ബിരുദം ഇല്ലെങ്കിലും, അല്ലെങ്കിൽ എജുക്കേഷൻ യോഗ്യത ഇല്ലാത്ത പലരും തൊഴിൽമേഖലകളിൽ കഴിവ്  തെളിയിച്ചവർ ആണെന്നും കുവൈറ്റ് അസോസിയേഷൻ ഓഫ് ബേസിക് ഇവാലുവെറ്റർഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സ് മേധാവി യൂസഫ് അൽ  സാക്കിർ പറയുന്നു.

Related News