വജ്രം പതിച്ച ആഡംബര വാച്ചുകൾ സ്വന്തമാക്കണോ..? കുവൈറ്റിൽ 9 ആഡംബര വാച്ചുകൾ പൊതുലേലത്തിന് വയ്ക്കുന്നു

  • 23/11/2020

കുവൈറ്റിൽ  നിയമം ലംഘിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ  പിടി കൂടിയ ആഡംബര വാച്ചുകൾ പൊതുലേലത്തിന് വയ്ക്കുന്നു. വിലകൂടിയ 9  ആഡംബര വാച്ചുകൾ കസ്റ്റംസ് ഉദ്യോ​ഗസ്ഥർ ലേലത്തിന് വയ്ക്കുന്നത്. കളളക്കടത്തിന് ശ്രമിച്ച ഇറ്റാലിയൻ സ്വദേശിയിൽ നിന്നുമാണ് റോളക്സ്‌ കമ്പനിയുടെ അപൂർവ്വ എഡിഷനുകളിൽ പെട്ട വില കൂടിയ വജ്രം പതിച്ച വാച്ചുകൾ പിടിച്ചിരുന്നത്. ഇതാണ് ഇപ്പോൾ പൊതുലേലത്തിന് വയ്ക്കുന്നത്.  നിരവധി മറ്റ് ആഡംബര വാച്ചുകളും കസ്റ്റംസ്‌ അധികൃതർ ഇയാളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മറ്റു വാച്ചുകൾ കൂടി പൊതു ലേലത്തിന് വയ്ക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

Related News