കുവൈറ്റിൽ ശൈത്യകാല വാക്സിനുകൾ സ്വദേശികൾക്ക് നൽകിയതിന് ശേഷം പ്രവാസികൾക്ക് ലഭ്യമാകും

  • 23/11/2020

 കുവൈറ്റ് സിറ്റി; ഈ മാസം അവസാനത്തോടെ ശൈത്യകാല പകര്‍ച്ചവ്യാധി പ്രതിരോധ (സീസണൽ ഇൻഫ്ലുവൻസ)  വാക്‌സിന്റെ കൂടുതല്‍ ഡോസുകള്‍  കുവൈറ്റിലെത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടുതൽ വാക്സിനുകൾ എത്തിച്ചേർന്നാൽ ആശുപത്രികളുടെയും പ്രതിരോധ കേന്ദ്രങ്ങളുടെയും ആവശ്യാനുസരണം ഇത് വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത ബാച്ച് വാക്സിനുകൾ എത്തിയാൽ സ്വദേശികള്‍ക്ക് നല്‍കിയതിന് ശേഷം വാക്‌സിന്റെ ലഭ്യത അനുസരിച്ച് പ്രവാസികൾക്കും നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.  

കൊവിഡ് പശ്ചാത്തലവും ഇൻഫ്ലുവൻസ രോ​ഗങ്ങളുടെയും പശ്ചാത്തലത്തിൽ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സ്വദേശികൾ വാക്‌സിന്‍ സ്വീകരിക്കുന്നുണ്ട്. പലരും അപ്പോയിന്റ്‌മെന്റ് എടുക്കാതെ വാക്‌സിനേഷന് വേണ്ടി എത്തുന്നതായും അധികൃതർ വ്യക്തമാക്കുന്നു. വാക്സിൻ ലഭിക്കുമ്പോൾ ഓരോ ഏരിയകളിലേക്കും 5000 ഡോസ് വാക്സിനാണ് നൽകുന്നത്. എല്ലാ പ്രതിരോധ കേന്ദ്രങ്ങളിൽ നിശ്ചിത ദിവസങ്ങൾ വാക്സിൻ ലഭ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News