കുവൈറ്റിൽ കൊവിഡ് വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ല

  • 23/11/2020

കുവൈറ്റ് സിറ്റി; രാജ്യത്ത് കൊവിഡ് വാക്സിന്‍ എടുക്കാന്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരെയും നിര്‍ബന്ധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പരീക്ഷണ ഘട്ടത്തിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയില്‍ നൂറുശതമാനം ഉറപ്പുപറയാന്‍ കഴിയാത്തതിനാലും പാര്‍ശ്വഫലങ്ങളെ സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാത്തതിനാലുമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കാതിരിക്കുന്നത്. അതേസമയം, കോവിഡ്​ വാക്​സിൻ നൽകുന്നതിന്​ നിശ്ചയിച്ച മുൻഗണനാക്രമത്തിൽ മുൻനിര ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തിയിട്ടുണ്ട്​. പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ തുടങ്ങിയവരെയാണ്​ മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​.

കൊവിഡ് പ്രതിരോധത്തിലെ ആഗോള തലത്തിലെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വാക്സിന്‍ ഏറ്റവുമാദ്യം രാജ്യത്ത് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഫൈസർ, മൊഡേൺ എന്നീ ഫലപ്രാപ്തി തെളിയിച്ച കൊവിഡ് വാക്സിനുകൾ രാജ്യത്തേക്ക് എത്തിക്കാനുളള പരിശ്രമത്തിലാണ് അധികൃതർ. 

Related News