കുവൈറ്റിൽ റോളക്സ് വാച്ചുകളുടെ ലേലം റദ്ദാക്കി

  • 24/11/2020

കുവൈറ്റിൽ  നിയമം ലംഘിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ  പിടി കൂടിയ ആഡംബര വാച്ചുകൾ ബുധനാഴ്ച പൊതുലേലത്തിന് വയ്ക്കാനുളള നീക്കം റദ്ദാക്കി.   വിലകൂടിയ 9  ആഡംബര വാച്ചുകളാണ് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ ലേലത്തിന് വയ്ക്കാൻ തീരുമാനിച്ചിരുന്നത്.  കേസിൽ കൂടുതൽ നിയമപരമായ അവലോകനം നടത്താനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലേലം റദ്ദാക്കിയത്. കുവൈറ്റ്  വിമാനത്താവളം വഴി രാജ്യത്തേക്ക് കളളക്കടത്തിന് ശ്രമിച്ച ഇറ്റാലിയൻ സ്വദേശിയിൽ നിന്നുമാണ് റോളക്സ്‌ കമ്പനിയുടെ അപൂർവ്വ എഡിഷനുകളിൽ പെട്ട വില കൂടിയ വജ്രം പതിച്ച വാച്ചുകൾ പിടിച്ചിരുന്നത്. നിരവധി മറ്റ് ആഡംബര വാച്ചുകളും കസ്റ്റംസ്‌ അധികൃതർ ഇയാളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഇനി പൊതു ലേലത്തിന് വയ്ക്കുക എന്ന് അധികൃതർ അറിയിച്ചു.

Related News