കുവൈറ്റിൽ ​ഗാർഹിക തൊഴിലാളികളെ വില പേശുന്ന ഏഷ്യൻ മാഫിയ സംഘം വ്യാപകം

  • 24/11/2020

കുവൈറ്റ് സിറ്റി;  കുവൈറ്റിൽ  ​ഗാർഹിക തൊഴിലാളികളെ വില പേശുന്ന ഏഷ്യൻ മാഫിയ സംഘം വ്യാപകമായി വർധിച്ച് വരുന്നുണ്ടെന്ന് റിപ്പോർട്ട്. വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നീ സോഷ്യൽ മീഡിയകൾ വഴി ഈ സംഘം ​ഗാർഹിക തൊഴിലാളികളുമായി ആശയം വിനിമയം നടത്തുകയും, നിലവിൽ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് ലഭിക്കുന്നതിനേക്കാൾ ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്നും വാ​ഗ്ദാനം നൽകുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. ​ഗാർഹിക തൊഴിലാളികൾ പലരും ഉയർന്ന ശമ്പളത്തിനായി അവരുടെ സ്പോൺസർമാരിൽ നിന്നും ഒളിച്ചോടി ഏഷ്യൻ സംഘത്തിന്റെ കീഴിലുളള വീട്ടുജോലി ചെയ്യാൻ തയ്യാറാണെന്നും റിപ്പോർട്ടിൽ പറയുന്നു. ​ഗാർഹിക തൊഴിലാളി മാഫി സംഘങ്ങൾ ഉയർന്ന ശമ്പളം വാ​ഗ്ദാനം ചെയ്യുമ്പോൾ  പല വീട്ടുജോലിക്കാരും അവരുടെ തൊഴിലുടമകളോട് വില പേശുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


ഈ സംഘങ്ങൾ ഇത്തരത്തിൽ തൊഴിലുടമകളിൽ നിന്നും ഒളിച്ചോടി ഉയർന്ന ശമ്പളത്തിൽ മറ്റ് വീടുകളിൽ ജോലി എടുക്കാൻ തയ്യാറാകുന്ന ​ഗാർഹിക തൊഴിലാളികളെ പാർപ്പിക്കാൻ പ്രത്യേക വീടുകളും, കെട്ടിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മണിക്കൂറുകൾക്ക് മറ്റുളള വീടുകളിലേക്ക് ജോലി ചെയ്യാൻ ഈ സംഘം ​ഗാർഹിക തൊഴിലാളികളെ പറഞ്ഞുവിടുകയും, തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും ഒരു പങ്ക് ഈ സംഘം കൈപറ്റുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.  ഉയർന്ന ശമ്പള ലഭിക്കാൻ വേണ്ടി മറ്റ് വീടുകളിൽ പാർട്ടമായി ജോലി ചെയ്യാൻ നിരവധി ഇന്ത്യൻ, ഫിലിപ്പീൻസ്, ശ്രീലങ്കൻ ​ഗാർഹി തൊഴിലാളികൾ ഈ സംഘത്തിന്റെ കീഴിലുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related News