കുവൈറ്റിൽ ഇന്ത്യക്കാരനായ പ്രവാസി യുവാവ് സപോൺസറുടെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

  • 24/11/2020

കുവൈറ്റ് സിറ്റി;  സബ അൽ അഹമ്മദ് ഏരിയയിലെ തന്റെ സ്പോൺസറുടെ വീട്ടിൽ വച്ച് ഇന്ത്യക്കാരനായ പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. 24 വയസ്സുളള പ്രവാസിയെയാണ് സ്പോൺസറുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്പോൺസർ തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. മൃതദേഹം കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് വിഭാ​ഗത്തിലേക്ക് കൈമാറിയിട്ടുണ്ട്.  ആത്മഹത്യ ചെയ്യാനുളള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. 

Related News