കുവൈറ്റിൽ പൊതു ഇടങ്ങളിൽ മാ​ലി​ന്യം വലിച്ചെറിയുന്നവർക്ക് കടുത്ത പിഴ

  • 24/11/2020

കുവൈറ്റിൽ പൊതു ഇടങ്ങളിൽ  മാ​ലി​ന്യം വലിച്ചെറിയുന്നവർക്കെതിരെ  കടുത്ത പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡുകളിലും, ബീച്ചുകളിലും, പ്ലാ​സ്​​റ്റി​ക്​ കു​പ്പി​ക​ൾ ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് അധികൃതർ കടുത്ത പിഴ ഈടാക്കാനൊരുങ്ങുന്നത്. 
പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ  50 മു​ത​ൽ 500 ദീ​നാ​ർ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന്​ പ​രി​സ്ഥി പ​ബ്ലി​ക്​ അ​തോ​റി​റ്റി അറിയിച്ചു. ബീ​ച്ചു​ക​ളി​ലും പാ​ർ​ക്കു​ക​ളി​ലും മ​റ്റും എ​ത്തു​ന്ന​വ​ർ പ്ലാസ്റ്റിക്ക് കു​പ്പി​യും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ക്കാ​ൻ സ്ഥാ​പി​ച്ച പ്രത്യേക ബോക്സുകളിൽ ഇടണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. 

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ന​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. പ​രി​സ്ഥി​തി വ​കു​പ്പി​ന്​ വാ​ട്​​സ്​​ആ​പി​ൽ പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​യ​ക്കാ​ൻ അ​ധി​കൃ​ത​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഞാ​യ​ർ മു​ത​ല്‍ വ്യാ​ഴം വ​രെ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ ഉ​ച്ച​ക്ക്​ ര​ണ്ട് വ​രെ 92222157 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ 157 എ​ന്ന ഹോ​ട്ട്‌​ലൈ​ന്‍ വ​ഴി വി​ളി​ക്കാ​മെ​ന്നും ആ​ഴ്ച​യി​ല്‍ എ​ല്ലാ ദി​വ​സ​വും സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​മെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു.

Related News