മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് പേർ കുവൈറ്റിൽ അറസ്റ്റിൽ ‌

  • 24/11/2020

കുവൈറ്റ് സിറ്റി;  മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് കുവൈറ്റികളെയും, ഒരു സൗദി സ്വദേശിയെയും അടക്കം മൂന്ന് പേരെ ഫർവാനിയ പൊലീസ് കസ്റ്റഡയിലെടുത്തു. പെട്രോളിം​ഗ് സമയത്ത് പരിശോധനക്കിടെ സുരക്ഷാ ഉദ്യോ​ഗസ്ഥർ വാഹനത്തിലിരിക്കുന്ന ഒരാളോട് ഐഡി ആവശ്യപ്പെട്ടപ്പോൾ ഇയാൾ അസാധാരണ രീതിയിൽ പെരുമാറിയത് കണ്ട പൊലീസിന് സംശയം തോന്നുകയും, പിന്നീട് വാഹനത്തിൽ നടത്തിയ പരിശോധയിൽ മയക്കുമരുന്ന് കണ്ടെത്തുകയുമായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ജനറൽ കൺട്രോൾ ഫോർ ഡ്ര​ഗ്സ്  കൺട്രോൾ വിഭാ​ഗത്തിലേക്ക് കൈമാറി. 

Related News