കുവൈറ്റിൽ ജനുവരി ഒന്നിന് മുമ്പുമുള്ള താമസ രേഖ നിയമ ലംഘകർ പിഴ അടച്ച് പുതുക്കണമെന്ന് നിർദ്ദേശം

  • 24/11/2020

കുവൈറ്റിൽ  താമസ രേഖ കാലാവധി കഴിഞ്ഞ് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പ്രത്യേക നിർദ്ദേശവുമാ.യി ആഭ്യന്ത്രമന്ത്രാലയം.    2020 ജനുവരി ഒന്നിനും അതിനുമുമ്പുമുള്ള  താമസ രേഖ നിയമം ലംഘകർ ഡിസംബർ 31ന് മുമ്പ്‌   പിഴയടച്ച്‌ സ്റ്റാറ്റസ്  ഭേദഗതി ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. സ്റ്റാറ്റസ്  ഭേദഗതി ചെയ്യാത്തവർ ഈ കാലവധിക്ക്‌ മുമ്പായി പിഴയടച്ച്‌ രാജ്യം വിടണമെന്നും, അല്ലാത്ത പക്ഷം കർശന നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.  കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ  താമസരേഖാ കാലാവധി നവംബർ 30 വരെ  പുതുക്കിയവരും താൽക്കാലിക വിസയിൽ കഴിയുന്നവരും നവംബർ 30 ന് മുമ്പ്‌ രാജ്യം വിടുകയോ, വിസാ മാറ്റ ചട്ടങ്ങൾക്ക്‌ അനുസൃതമായി  സ്റ്റാറ്റസ് ഭേദ​ഗതി ചെയ്യുകയോ ചെയ്യണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related News