കുവൈറ്റിന്റെ കൊവിഡ് പോരാളികൾക്ക് 20 ശതമാനം ബോണസ്

  • 24/11/2020



കൊവിഡ് പ്രതിരോധ  പ്രവർത്തനത്തിന് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി  മുന്നിട്ടറങ്ങിയ കൊവിഡ് പോരാളികൾക്ക് (ആരോ​ഗ്യ പ്രവർത്തകർ) വേണ്ടി 20 ശതമാനം ബോണസ് ഫണ്ടിന്റെ തുക മാറ്റി വയ്ക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് മുഖ്യ പങ്കുവഹിച്ച ഡോക്ടർമാർ, നഴ്സുമാർ, ആരോ​ഗ്യ മന്ത്രാലയത്തിന് കീഴിലുളള മറ്റ് ജീവനക്കാർക്ക് ഉൾപ്പെടെയാണ് 20 ശതമാനം തുക മാറ്റിയ്ക്കുന്നത്. കൊവിഡ്​ രോഗികളുമായി നേരിട്ട്​ ബന്ധം പുലർത്തുന്ന  ആരോ​ഗ്യ പ്രവർത്തകരെ ഹൈ റിസ്ക് വിഭാ​ഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.    അതേസമയം , കൊവിഡ് പോരാട്ടത്തിന് മുന്നിട്ടിറങ്ങിയ മറ്റ് മന്ത്രാലയത്തിലെ ജീവനക്കാർക്കും വേണ്ടി ഫണ്ടിന്റെ 10 ശതമാനം മാറ്റിവയ്ക്കുമെന്നും അധികൃതർ അറിയിച്ചു.  ക​ർ​ഫ്യൂ കാ​ല​ത്ത്​ സേ​വ​നം അ​നു​ഷ്​​ഠി​ച്ച പൊ​ലീ​സു​കാ​ർ, സൈ​നി​ക​ർ, നാ​ഷണ​ൽ ഗാ​ർ​ഡ്​ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ആ​നു​കൂ​ല്യം ല​ഭി​ക്കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​ർ എന്നിവരാണ് 10 ശതമാനം ബോണസ് ലഭിക്കുന്നവരുടെ വിഭാ​ഗത്തിൽ പെടുന്നത്. ബോ​ണ​സി​ന്​ അ​ർ​ഹ​രാ​യ​വ​രു​ടെ പേ​ര്​ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെന്നും,. ഇ​ത്​ സി​വി​ൽ സ​ർ​വീ​സ്​ ക​മ്മീ​ഷ​ൻ അ​വ​ലോ​ക​നം ന​ട​ത്തി അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കി മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കുമെന്നും നേരത്തെ അധികൃതർ അറിയിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട് മരണപ്പെടുന്ന ജീവനക്കാരുടെ പ്രത്യേകിച്ചും സ്വദേശികളുടെ പേരുകള്‍ മന്ത്രിസഭയുടെ ജനറല്‍ സെക്രട്ടേറിയറ്റിലേക്ക് കൈമാറുന്നുണ്ടെന്നും അവരെ രക്തസാക്ഷികളെന്ന നിലയില്‍ ആദരിക്കുമെന്നും അധികൃതര്‍ അറിയിച്ചു

Related News