സൗദിയിലെ എണ്ണക്കമ്പനികൾക്ക് നേരെയുള്ള ആക്രമണം; ശക്തമായി അപലപിച്ച് കുവൈറ്റ്

  • 24/11/2020


കുവൈറ്റ്‌ സിറ്റി : സൗദി അറേബ്യയിൽ  ജിദ്ദ നഗരത്തിലെ  എണ്ണ  ക്കമ്പനികൾക്ക് നേരെയുണ്ടായ  യെമൻ ഹൂത്തി സംഘത്തിന്റെ  അക്രമണത്തെ  കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.

“ സൗദി അറേബ്യയെ നിരന്തരം ആക്രമിക്കുന്ന  ഹൂത്തികൾക്കെതിരെ  അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ശക്തമായ  പ്രതികരണം ആവശ്യമാണ്,” എന്ന്  മന്ത്രാലയം അറിയിച്ചു. .

“ലോക സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനായി യുഎൻ സുരക്ഷാ സമിതി പ്രത്യേകിച്ചും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ  നടപടിയെടുക്കണം ”.
കുവൈറ്റ്  സൗദി അറേബ്യയുടെ പക്ഷത്താണ്. സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കാൻ എന്ത് നടപടിയെടുത്താലും  പൂർണമായും പിന്തുണയ്ക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related News