കുവൈറ്റിൽ പ്രവാസികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടി; സാമ്പത്തിക പ്രതിസന്ധി നേരിടുമോ എന്ന് ആശങ്ക

  • 24/11/2020

കുവൈറ്റ് സിറ്റി; രാജ്യത്ത്  നിന്ന് പ്രവാസികളുടെ എണ്ണം കുറച്ച് ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നീക്കം സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് റിപ്പോർട്ട്. പല തൊഴിൽ മേഖലകളിലും പരിചയമുള്ള പ്രവാസികളെ പെട്ടെന്ന് പറഞ്ഞുവിട്ട്  ജനസംഖ്യയിൽ ഉള്ള അസന്തുലിതാവസ്ഥ പരിഹരിക്കുമ്പോൾ ഇത് പല തൊഴിൽ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സർക്കാറിനിടയിൽ  തന്നെ ആശങ്ക ഉയരുന്നത്. സ്വദേശികൾക്ക് ചെയ്യാൻ കഴിയാത്ത പല ജോലികളും പ്രവാസികളാണ് നിലവിൽ കുവൈറ്റിൽ എടുക്കുന്നത്. പിന്നീട് പ്രവാസികളെ ഒഴിവാക്കിയാൽ ഇത്തരത്തിലുള്ള ജോലികൾക്ക് സ്വദേശികൾ എടുക്കാൻ  തയ്യാറാകുമോ എന്ന ആശങ്കയാണ് സർക്കാരിനുള്ളത്.

ഇതുമായി ബന്ധപ്പെട്ട്  കാര്യങ്ങൾ കൂടുതൽ വിലയിരുത്തിയതിനുശേഷം മാത്രമേ നടപടി സ്വീകരിച്ചാൽ മതിയെന്നാണ് സർക്കാരിൽ നിന്നുള്ള ഒരു പക്ഷം അഭിപ്രായപ്പെടുന്നത്.

രാജ്യത്തെ എഴുപത് ശതമാനം പ്രവാസി തൊഴിലാളികളെയും നാടുകടത്താന്‍ കുവൈത്ത് ലക്ഷ്യമിടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജനസംഖ്യാ സന്തുലനത്തിനായി .
സ്വകാര്യ മേഖലയിലെ 160,000 തൊഴിലവസരങ്ങള്‍ അവസാനിപ്പിക്കാനും നിരക്ഷരരായ പ്രവാസികളെ ഉള്‍പ്പെടെ നാടുകടത്താനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള സമയപരിധി അഞ്ചുവര്‍ഷമാണെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.

Related News