60 വയസ്സ് കഴിഞ്ഞ പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനുളള നീക്കം ; രൂക്ഷ വിമർശനവുമായി ബിസിനസ് ഉടമകളും രം​ഗത്ത്

  • 25/11/2020




കുവൈത്തില്‍ ബിരുദദാരികളല്ലാത്ത 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ഇനി വർക്ക് പെർമിറ്റ് പുതുക്കാൻ അനുവദിക്കില്ലെന്നും 2021 ജനുവരിയോടെ രാജ്യം വിടണമെന്ന അധികൃതരുടെ തീരുമാനത്തിനെതിരെ ബിസിനസ് ഉടമകൾ രം​ഗത്ത്. ക്രാഫ്റ്റ്മാൻഷിപ്പ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പരിചയ സമ്പത്ത്  അവിഭാജ്യ ഘടകമാണെന്നും, ഇത്തരത്തിൽ വളരെ അധികം എക്സ്പീരിയൻസുളള ജോലിക്കാരെ പറഞ്ഞുവിടുന്നത് ഈ മേഖലയെ പ്രതികൂലമായ ബാധിക്കുമെന്നും ബിസിനസ് ഉടമകൾ അഭിപ്രായപ്പടുന്നു. 

കുവൈറ്റിനകത്തും, പുറത്തും പരിശീലം നേടി പല തൊഴിൽ മേഖലകളിലും വിദ​ഗ്‌‌ദ്ധരായവരെ പിരിച്ചുവിടാനുളള നീക്കം തൊഴിലാളികളോട് ചെയ്യുന്ന അനീതിയാണെന്നും ചില ബിസിനസ് ഉടമകൾ അഭിപ്രായപ്പെടുന്നു. പൊതുതാൽപര്യത്തിനും രാജ്യത്തിനും നിലനിൽക്കുന്ന ജനസംഖ്യാപരമായ പ്രശ്നം പരിഹരിക്കുന്നതിൽ കെസിസിഐയുട കാഴ്ചപ്പാടിനെക്കുറിച്ച് സമഗ്രമായ ഒരു പ്രൊഫഷണൽ സാങ്കേതിക പഠനം തയ്യാറാക്കുകയാണെന്ന് കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) പ്രസിഡന്റ് മുഹമ്മദ് ജാസിം അൽ സഖർ പറഞ്ഞു. പഠനം ഉടൻ പൂർത്തിയാകുമെന്നും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“60 വയസ് പ്രായമുള്ള ജീവനക്കാരെ രാജ്യത്ത് നിന്ന് പിരിച്ചുവിടാനുളള തീരുമാനത്തിനെതിരെ  സാമ്പത്തിക , സാമൂഹികകാര്യം തൊഴിൽ മന്ത്രി മറിയം അൽ അഖീൽ, ഡയറക്ടർ ജനറൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അഹ്മദ് അൽ മൂസ.
 എന്നിവരുമായി നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയതായി അൽ സഖർ വെളിപ്പെടുത്തി.  60 വയസ്സ് കഴിഞ്ഞ പ്രവാസി ജീവനക്കാരെ രാജ്യത്ത് നിന്ന് പിരിച്ചുവിടുന്നതിനെ കുറിച്ചും, ബിരുദദാരികൾക്ക് ജോലി അനുവദിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തപ്പോൾ എല്ലാവർക്കും അനുയോജ്യമായ തീരുമാനമെടുക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായെന്നും അൽ സഖർ പറയുന്നു.  പരിചയ സമ്പത്തുളള 60 വയസ്സ് കഴിഞ്ഞ പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനുളള നീക്കം സാമ്പത്തികാവസ്ഥയിൽ പ്രതികൂല പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അൽ-സഖർ സൂചിപ്പിച്ചു.  ക്രാഫ്റ്റ് പ്രൊഫഷനുകൾ ഉൾപ്പെടെ  യൂണിവേഴ്സിറ്റി ബിരുദം ആവശ്യമില്ലാത്ത നിരവധി തൊഴിലുകൾ ഉണ്ട്,അനുഭവം കൊണ്ട് മാത്രം  വിദഗ്ധരാകാൻ കഴിയുന്ന ചില തൊഴിൽ മേഖലകളാണിത്. ഉയർന്ന ബിരുദം ഉണ്ടെന്ന കാരണം പറഞ്ഞ് അനുഭവ സമ്പത്ത് ഉളള ഒരാൾക്ക് പകരം മറ്റൊരാളെ പകരം വയ്ക്കുന്നത്  ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News