കുവൈറ്റിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

  • 25/11/2020

കുവൈറ്റി സ്വദേശിയായ യുവാവിനെതിരെ ഫർവാനിയ പ്രോസിക്യൂട്ടർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഭർത്താവ് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന യുവതിയായ ഭാര്യയുടെ പരാതിയിലാണ് നടപടി. തന്റെ പിതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ഭാര്യ ഏരിയ പോലീസ് സ്റ്റേഷനിൽ  നൽകിയ പരാതിയിൽ പറയുന്നു.  തർക്കത്തെ തുടർന്ന്  ഭർത്താവിന്റെ വീട് വിട്ട് കുടുംബവീട്ടിലേക്ക് - പോയിരുന്നുവെന്നും, ഭർത്താവ് കുടുംബ വീട്ടിൽ വന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. 


ഭാര്യ വീടിന്റെ ജനലുകളും വാതിലുകളും തകർക്കുകയും ഇയാൾ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചതിന് ശേഷം സംഭവ സ്ഥലത്ത് എത്തിയ ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിലെ സാങ്കേതിക വിദഗ്ധർ വീടിന്റെ പ്രവേശന കവാടത്തിൽ കത്തിയുമായി നിൽക്കുന്ന പ്രതിയെയാണ് കണ്ടത്. ഗാർഹിക . പീഡനത്തിനും കൊലപാതകശ്രമത്തിനും  പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Related News