കുവൈറ്റിൽ ട്രാഫിക് പോലീസുകാരനെ ആക്രമിച്ചു; പിതാവും മക്കളുമടക്കം മൂന്ന് പേർ അറസ്റ്റിൽ

  • 25/11/2020

കുവൈറ്റ് സിറ്റി;  ട്രാഫിക് പോലീസുകാരെ ആക്രമിച്ചതിന് മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിൽ ഇറാഖി സ്വദേശിയായും പിതാവും തന്റെ 15ഉം, 20ഉം വയസ്സുളള ആൺമക്കളുമാണ് അറസ്റ്റിലായത്.  
ഇവരെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് റഫർ ചെയ്തു. റൗദ  ഏരിയയിൽ ഒരു കുവൈറ്റി സ്വദേശിയുടെ വാഹനം തടഞ്ഞ വയ്ക്കുന്ന രീതിയിൽ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ രണ്ട് യുവാക്കൾ വാഹനം നിർത്തിയിട്ടതായും, തുടർന്ന് കുവൈറ്റി സ്വദേശി തന്റെ വാഹനം എടുക്കാൻ വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനം യുവാക്കളോട് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ വാക്കുതർക്കമുണ്ടായതായും പൊലീസ് പറഞ്ഞു. പിന്നീട്  ഒരു പോലീസ് സംഭവ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാൻ ഇടപെട്ടപ്പോൾ ഒരു യുവാവ് പൊലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ യുവാക്കളുടെ പിതാവും ഇടപെട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.  പോലീസിനെ ആക്രമിച്ചതിന് പ്രതികൾക്കെതിരെ കേസെടുത്തു.

Related News