പൂവാല ശല്യം; കുവൈറ്റിൽ യുവതി യുവാവിനെതിരെ പരാതി നൽകി

  • 25/11/2020

കുവൈറ്റിൽ  ഒരു യുവാവ് തന്നെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച കുവൈറ്റി സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ കേസ് ഫയൽ ചെയ്തു. താൻ എവിടെ പോയാലും  തന്നെ പിന്തുടരുകയും ഫ്രണ്ട്ഷിപ്പ് കൂടാം എന്ന് പറഞ്ഞ് ശല്ല്യം ചെയ്യുകയാണെന്നും  ഹവല്ലി പോലീസ് സ്റ്റേഷന് നൽകിയ  പരാതിയിൽ യുവതി പറയുന്നു. ഇനിയും ശല്ല്യം ചെയ്താൽ  പോലീസ് സ്റ്റേഷനിൽ  പരാതി നൽകുമെന്ന് പറഞ്ഞപ്പോഴും അയാൾ തന്നെ പിന്തുടരുന്നത് തുടർന്നെന്നും യുവതി വ്യക്തമാക്കുന്നു.  പിന്നീട് യുവതി പൊലീസ്  സ്റ്റേഷനിലാക്കാണ് പോകുന്നതെന്ന് കണ്ട യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.  പ്രതിയുടെ കാറിന്റെ  നമ്പർ  യുവതി പൊലീസിന് നൽകിയിട്ടുണ്ട്.

Related News