കുവൈറ്റിൽ 346 മദ്യക്കുപ്പികൾ പൊലീസ് പിടിച്ചെടുത്തു

  • 25/11/2020

കുവൈറ്റ് സിറ്റി; ഒരു  മിനി ബസ്സിൽ നിന്ന് വീട്ടിൽ നിർമ്മിച്ച 346 മദ്യക്കുപ്പികൾ അഹ്മദി പോലീസ് പിടിച്ചെടുത്തു.  പോലീസ് പട്രോളിംഗിനിടെ സംശയാസ്പദമായി മെഹ്ബൂല ഏരിയയിൽ നിർത്തിയിട്ടിരുന്ന ബസിൽ പരിശോധന നടത്തുന്നതിനിടെയാണ് മദ്യക്കുപ്പികൾ പിടിച്ചെടുത്തത്. ബസ്സിലുണ്ടായിരുന്നയാൽ  പോലീസ് വാഹനം അടുത്തെത്തിയത് കണ്ട് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ക്രിമിനൽ എവിഡൻസസ് വകുപ്പിലെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. 

Related News