കുവൈറ്റിലെ കയറ്റുമതി മേഖലകൾ പ്രതിസന്ധിയിൽ

  • 25/11/2020

 കുവൈറ്റ് സിറ്റി; കഴിഞ്ഞ  കുറച്ച് ദിവസങ്ങളിലായി കുവൈറ്റിൽ നിന്നുള്ള കയറ്റുമതി മേഖലകളിൽ പ്രതിസന്ധി നേരിടുന്നു എന്ന് റിപ്പോർട്ട്. നേരത്തെ വൻതോതിൽ ഭക്ഷ്യവസ്തുക്കൾ കടത്താൻ ശ്രമിച്ച ചിലയാളുകളെ അധികൃതർ പിടികൂടിയിരുന്നു. നിയമം ലംഘിച്ച് അനധികൃതമായി ഭക്ഷ്യവസ്തുക്കൾ മറ്റ് സ്ഥലങ്ങളിലേക്ക് കടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആയിരുന്നു പിടികൂടിയിരുന്നത്. തുടർന്ന് ഇത്തരം കള്ളക്കടത്തുകൾ രാജ്യത്ത് നിയന്ത്രിക്കാൻ വേണ്ടി തുറമുഖങ്ങളിൽ  കടുത്ത നിയന്ത്രണങ്ങളും പരിശോധനയും ഏർപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ കയറ്റുമതി മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ട്. നിലവിൽ  നിശ്ചയിച്ച സമയങ്ങളിൽ കയറ്റുമതി  നടത്തുന്നില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം,  അനധികൃതമായി നിയമം ലംഘിച്ച് ഭക്ഷ്യവസ്തുക്കളോ മറ്റുള്ള വസ്തുക്കളോ കടത്തിയാൽ കർശന നിയമ  നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Related News